ത​ക​ര്‍​ന്നടിഞ്ഞ് ഇന്ത്യ; 18 റണ്‍സിന് ന്യൂസീലാന്‍ഡിന് വിജയം

മാഞ്ചസ്റ്റര്‍: ലോകകപ്പ് സെമിയില്‍ ഇന്ത്യയ്ക്ക് തോല്‍വി. 239 റ​ണ്‍​സ് വി​ജ​യ​ല​ക്ഷ്യം പി​ന്തു​ട​രു​ന്ന ഇ​ന്ത്യ 49 ഓവറില്‍ 221 റണ്‍സ് എടുത്ത് ഓള്‍ഔട്ട്‌ ആയി. ഫോ​മി​ലു​ള്ള ഇ​ന്ത്യ​ന്‍ ബാ​റ്റിം​ഗ് നി​ര​യെ സം​ബ​ന്ധി​ച്ച്‌ വ​ലി​യ സ്കോ​റേ അ​ല്ലാ​തി​രു​ന്ന 239 പി​ന്തു​ട​രു​മ്ബോ​ള്‍ ആ​രാ​ധ​ക​ര്‍ പ്ര​തീ​ക്ഷി​ച്ച​ത് ഒ​രു അ​നാ​യാ​സ ജ​യമായിരുന്നു. തോല്‍വി ഉറപ്പിച്ച ഘട്ടത്തില്‍ നിന്ന് ധോണിയെ ഒരറ്റത്ത് നിര്‍ത്തി മികച്ച പോരാട്ടം കാഴ്ചവെച്ച രവീന്ദ്ര ജഡേജയ്ക്കും ഇന്ത്യയെ വിജയിപ്പിക്കാനായില്ല. 

ബാറ്റിംഗ് തകര്‍ച്ചയോടെയായിരുന്നു ഇന്ത്യയുടെ തുടക്കം. ഓരോ റണ്‍സ് മാത്രം എടുത്താണ് ഇന്ത്യയ്ക്ക് ആദ്യ മൂന്നു നിര്‍ണായക വിക്കറ്റുകള്‍ വീണത്. രോഹിത് ശര്‍മ്മ( നാല് പന്തില്‍ ഒന്ന്)യുടെ വിക്കറ്റാണ് ഇന്ത്യയ്ക്ക് ആദ്യം നഷ്ടമായത്. മാറ്റ് ഹെന്റിയാണ് വിക്കറ്റ് വേട്ട ആരംഭിച്ചത്. തൊട്ടുപിന്നാലെ ഗാലറിയെ നിശബ്ദമാക്കി ക്യാപ്റ്റന്‍ വിരാട് കോഹ്‌ലിയും വീണു. ട്രന്റ് ബോള്‍ട്ട് കോഹ്‌ലിയെ എല്‍ബിയില്‍ കുരുക്കുകയായിരുന്നു. മൂന്നാം ഓവറില്‍ ഓപ്പണര്‍ കെഎല്‍ രാഹുലും കോഹ്‌ലിക്കു പിന്നാലെ മടങ്ങി. മാറ്റ് ഹെന്റിയുടെ പന്തില്‍ കെഎല്‍ രാഹുലിനെ ടോം ലാതത്തിന്റെ കൈകളില്‍ എത്തിക്കുകയായിരുന്നു.

നാലാം വിക്കറ്റില്‍ ഋഷഭ് പന്ത് - കാര്‍ത്തിക് സഖ്യം ഇന്ത്യയെ കരകയറ്റുമെന്ന് പ്രതീക്ഷ ഉയര്‍ത്തിയെങ്കിലും അത്യുഗ്രന്‍ ക്യാച്ചിലൂടെ ദിനേഷ് കാര്‍ത്തിക്കിനേയും കൂടാരം കയറ്റി. 25 പന്തില്‍ ഒരു ബൗണ്ടറി ഉള്‍പ്പെടെ ആറു റണ്‍സ് എടുത്താണ് ദിനേഷ് കാര്‍ത്തിക് വീണത്. മാറ്റ് ഹെന്റിയാണ് കാര്‍ത്തിക്കിനേയും മടക്കിയത്. പിന്നാലെ ഇന്ത്യയ്ക്ക് പ്രതീക്ഷയുയര്‍ത്തി ഋഷഭ് പന്ത്- പാണ്ഡ്യ സഖ്യം കളംനിറഞ്ഞെങ്കിലും സാന്റ്‌നറുടെ പന്തില്‍ ഗ്രാന്‍ഡ്‌ഹോമിന് അനാവശ്യ ക്യാച്ചു നല്‍കി പന്തും മടങ്ങി. തൊട്ടു പിന്നാലെ പ്രതീക്ഷയുണര്‍ത്തിയ ക്രീസില്‍ നിലയുറപ്പിച്ച ഹാര്‍ദിക് പാണ്ഡ്യയും (62 പന്തില്‍ 32 റണ്‍സ്) സാന്റ്‌നര്‍ക്ക് മുന്നില്‍ വീണു. 


പിന്നീടാണ് രവീന്ദ്ര ജഡേജ - എം എസ് ധോണി സഖ്യം പോരാട്ടം ആരംഭിച്ചത്. ഒരറ്റത്ത് ധോണി വിക്കറ്റ് കാത്തു സൂക്ഷിച്ച് പിടിച്ച് നിന്നപ്പോള്‍ ജഡേജ ആക്രമണം ഏറ്റെടുത്തു. അപ്രാപ്യമെന്ന് വിലയിരുത്തലുണ്ടായ ലക്ഷ്യത്തിലേക്ക് ജഡേജയുടെ കരുത്തില്‍ ഇന്ത്യ ശ്രമിച്ച് തുടങ്ങി. 59 പന്തില്‍ 77 റണ്‍സ് നേടി അതിഗംഭീര പ്രകടനമാണ് ജഡേജ പുറത്തെടുത്ത്. പിന്നീട് സിക്സ് അടിച്ച് പ്രതീക്ഷ വര്‍ധിപ്പിച്ച ധോണി 48-ാം ഓവറില്‍ അനാവശ്യ റണ്ണിന് വേണ്ടി ഓടി റണ്‍ഔട്ടായതോടെ കിവികള്‍ വിജയം ഉറപ്പിച്ചു. 72 പന്തില്‍ 50 റണ്‍സായിരുന്നു ധോണി നേടിയത്.

ന്യൂസിലാന്‍ഡിനായി മാറ്റ് ഹെന്റി മൂന്ന് വിക്കറ്റുകള്‍ വീഴ്ത്തി. മിച്ചല്‍ സാന്റ്‌നര്‍ രണ്ട് വിക്കറ്റും ട്രെന്റ് ബോള്‍ട്ട് ഒരു വിക്കറ്റും നേടി.

മഴയെ തുടര്‍ന്ന് ഇന്നത്തേക്ക് മാറ്റിവെച്ച സെമി അങ്കത്തില്‍ ന്യൂസിലാന്‍ഡ് നിശ്ചിത 50 ഓവറില്‍ എട്ട് വിക്കറ്റ് നഷ്ടത്തില്‍ 239 റണ്‍സെടുക്കുകയായിരുന്നു. കെയ്ന്‍ വില്യംസണിന്റെയും( 95 പന്തില്‍ ആറു ബൗണ്ടറി സഹിതം 67 റണ്‍സ്) റോസ് ടെയ്‌ലറിന്റെയും( 90 പന്തില്‍ മൂന്ന് ബൗണ്ടറിയും ഒരു സിക്‌സും സഹിതം 74 റണ്‍സ്) ബാറ്റിങ്ങ് മികവിലാണ് കിവിപ്പട ഭേദപ്പെട്ട സ്‌കോര്‍ വിജയലക്ഷ്യം ഉയര്‍ത്തിയത്.
 
ഇ​ന്ത്യ​യ്ക്ക് വേ​ണ്ടി ഭു​വ​നേ​ശ്വ​ര്‍ കു​മാ​ര്‍ മൂ​ന്ന് വി​ക്ക​റ്റ് വീ​ഴ്ത്തി. ബും​റ, ഹാ​ര്‍​ദി​ക് പാ​ണ്ഡ്യ, ച​ഹ​ല്‍, ജ​ഡേ​ജ എ​ന്നി​വ​ര്‍​ക്ക് ഓ​രോ വി​ക്ക​റ്റ് ല​ഭി​ച്ചു.
 

Comments

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ ഗോവാ മലയാളിയുടെതല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.

മലയാളത്തിൽ എഴുതുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക.

This is Rising!