ഇ മെയില്‍ ചോര്‍ച്ച വിവാദം; യുഎസിലെ ബ്രിട്ടീഷ് അംബാസഡര്‍ രാജിവെച്ചു

ലണ്ടന്‍: ഇ മെയില്‍ ചോര്‍ച്ച വിവാദത്തെ തുടര്‍ന്ന് അമേരിക്കയിലെ ബ്രിട്ടീഷ് അംബാസഡര്‍ കിം ദാരോഷ് രാജിവെച്ചു. ഇ മെയില്‍ ചോര്‍ച്ചയെ തുടര്‍ന്ന് ഇരുരാജ്യങ്ങളും തമ്മിലുള്ള നയതന്ത്ര ബന്ധത്തില്‍ വിള്ളല്‍ വന്നതിനെ തുടര്‍ന്നാണ് അംബാസഡര്‍ രാജിവെച്ചത്.

നിലവിലെ സാഹചര്യത്തില്‍ സ്ഥാനത്ത് തുടരാന്‍ സാധിക്കില്ലെന്ന് അദ്ദേഹം പറഞ്ഞു. അതീവ രഹസ്യമായ ഔദ്യോഗിക രേഖകളാണ് ദാരോഷിന്‍റെ ഓഫിസില്‍നിന്ന് ചോര്‍ന്നതെന്ന് അമേരിക്ക കുറ്റപ്പെടുത്തിയിരുന്നു.

 സാഹചര്യത്തില്‍ സ്ഥാനത്ത് തുടരാന്‍ സാധിക്കില്ലെന്ന് അദ്ദേഹം പറഞ്ഞു. അതീവ രഹസ്യമായ ഔദ്യോഗിക രേഖകളാണ് ദാരോഷിന്റെ ഓഫീസില്‍ നിന്നും ചോര്‍ന്നതെന്ന് അമേരിക്ക കുറ്റപ്പെടുത്തുന്നത്.

സംഭവത്തെ തുടര്‍ന്ന് യുഎസ് പ്രസിഡന്റ് ഡോണള്‍ഡ് ട്രംപ് ദാരോഷിനെതിരെ രംഗത്തെത്തി. സ്ഥാനത്തിരിക്കാന്‍ യോഗ്യതയില്ലാത്തയാളാണെന്ന് ട്രംപ് കുറ്റപ്പെടുത്തി. ബ്രിട്ടീഷ് പ്രധാനമന്ത്രി തേരെസ മേയെയും ട്രംപ് രൂക്ഷമായ ഭാഷയില്‍ വിമര്‍ശിച്ചിരുന്നു.

Comments

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ ഗോവാ മലയാളിയുടെതല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.

മലയാളത്തിൽ എഴുതുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക.

This is Rising!