ഗൾഫ്  അശങ്കയിൽ  : ബ്രിട്ടീഷ് എണ്ണക്കപ്പൽ ഇറാൻ പിടിച്ചെടുക്കാൻ ശ്രമിച്ചെന്ന് അമേരിക്ക

മസ്‌കത്ത് : ഗൾഫ് മേഖലയിൽ വെച്ച് ബ്രിട്ടീഷ് എണ്ണക്കപ്പൽ പിടിച്ചെടുക്കാൻ ഇറാൻ ശ്രമിച്ചുയെന്ന ആരോപണവുമായി അമേരിക്ക.ബ്രിട്ടീഷ് കപ്പലിനെ ബുധനഴ്ച ഇറാൻ സൈന്യത്തിന്റെ അഞ്ചു സായുധ ബോട്ടുകൾ ചേർന്ന് തടഞ്ഞുവെന്നാണ് അമേരിക്കയുടെ ആരോപണം.ഇതുവരെ ബ്രിട്ടീഷ് പ്രതിരോധ മന്ത്രാലയം ഇതുവരെ ഇക്കാര്യത്തിൽ പ്രതികരിച്ചിട്ടില്ല.
ഈ മേഖലയിൽ നീരീക്ഷണം നടത്തുകയായിരുന്ന അമേരിക്കൻ വിമാനം സംഭവങ്ങളുടെ വീഡിയോ ചിത്രീകരിച്ചിട്ടുണ്ടെന്ന് റിപ്പോർട്ടുകളുണ്ട്.വീഡിയോ ദൃശ്യങ്ങൾ ഇതുവരെയായിട്ടും അമേരിക്ക പുറത്തുവിട്ടിട്ടില്ല .യൂറോപ്യൻ യൂണിയന്റെ ഉപരോധം ലംഘിച്ചു സിറിയയിലേക്ക് എണ്ണ കടത്താൻ ശ്രമിച്ചെന്നാരോപിച്ചു  ഇറാനിയൻ കപ്പൽ ബ്രിട്ടീഷ് നാവിക സേന കഴിഞ്ഞ ആഴ്ച പിടികൂടിയിരുന്നു.സിറിയയിലെ റിഫൈനറിയിലേക്ക് കൊണ്ടുപോകുകയായിരുന്നു ക്രൂഡ് ഓയിലാണ് കപ്പലിൽ ഉണ്ടായിരുന്നതെന്ന് ബ്രിട്ടന്റെ ആരോപണം.ശക്തമായ പ്രത്യാഘാതങ്ങൾ ബ്രിട്ടൺ നേരിടേണ്ടി വരുമെന്നാണ് ഇറാന്റെ മുന്നറിയിപ്.ഈ പുതിയ സാഹചര്യങ്ങളുടെ അടിസ്ഥാനത്തിൽ ഗൾഫ് മേഖലയിൽ വീണ്ടും സംഘർഷഭരിതമാവുകയാണ്.
 

Comments

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ ഗോവാ മലയാളിയുടെതല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.

മലയാളത്തിൽ എഴുതുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക.

This is Rising!