ചലച്ചിത്ര താരങ്ങൾക്കുള്ള സൗന്ദര്യ വർധക മരുന്നുകൾ ; ഇടനിലക്കാരൻ നെടുമ്പാശേരിയിൽ പിടിയിൽ

കൊച്ചി: അനധികൃതമായി കടത്തിക്കൊണ്ടു വന്ന ലക്ഷക്കണക്കിനു രൂപയുടെ സൗന്ദര്യവർധക മരുന്നുകൾ നെടുമ്പാശേരി വിമാനത്താവളത്തിൽ എയർ കസ്റ്റംസ് ഇൻറലിജൻസ് പിടികൂടി. കർണാടക ഭട്കൽ സ്വദേശിയായ ഇടനിലക്കാരനെയും എയര്‍ കസ്റ്റംസ് ഇന്‍റലിജൻസ് അധികൃതര്‍ പിടികൂടിയിട്ടുണ്ട്. ബോളിവുഡിൽ അടക്കമുള്ള സിനിമാതാരങ്ങൾക്ക് നൽകാനാണ് ഇവ കൊണ്ടുവന്നതെന്നാണ് ഇടനിലക്കാരന്‍റെ മൊഴി.

ഇത്തരം ഉത്പന്നങ്ങൾ കൊണ്ടുവരുന്നതിനുള്ള ലൈസൻസോ ബില്ലോ മറ്റ് രേഖകളോ ഇയാളുടെ കയ്യിൽ ഉണ്ടായിരുന്നില്ല. ത്വക്കിന്‍റെ നിറം കൂട്ടുന്നതിനും ചുളിവുകൾ വരാതിരിക്കുന്നതിനും ഉപയോഗിക്കുന്ന മരുന്നുകളാണ് എയര്‍ കസ്റ്റംസ് പിടിച്ചെടുത്തതിൽ ഏറെയും. ക്വാലാലംപൂരിൽ നിന്നാണ് മരുന്നുകള്‍ കൊണ്ടുവന്നതെന്നാണ് വിവരം. 

Comments

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ ഗോവാ മലയാളിയുടെതല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.

മലയാളത്തിൽ എഴുതുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക.

This is Rising!