അറ്റ്ലീ ചിത്രം ബിഗിലിൽ വിജയ്‌യുടെ അച്ഛനായി എത്തുന്നത് ഫുട്ബോൾ ഇതിഹാസം ഐഎം. വിജയൻ

തമിഴകത്തിന്റെ ദളപതി വിജയ്‌യുടെ  63 മത് ചിത്രം ബിഗിലിന്റെ ഫസ്റ്റ് ലുക്ക് പോസ്റ്റർ വന്നത് മുതൽ ആരാധകർ വൻ ആവേശത്തിലാണ് , ചിത്രത്തിൽ ഏ.ആർ റഹ്‌മാന്റെ സംഗീതത്തിൽ വിജയ് ഒരു ഗാനം ആലപിക്കുന്നുണ്ട്. ഒടുവിൽ പുറത്തുവരുന്ന വിവരമനുസരിച്ച് ചിത്രത്തിൽ വിജയ്‌യുടെ അച്ഛന്റെ കഥാപാത്രം അവതരിപ്പിക്കുന്നത് മലയാളികളുടെ പ്രിയപ്പെട്ട ഇന്ത്യൻ ഫുട്ബോൾ ഇതിഹാസം ഐഎം വിജയനാണ്. തിമിര്, കൊമ്പൻ, ഗേതു തുടങ്ങിയ തമിഴ് ചിത്രങ്ങളിൽ അദ്ദേഹം വേഷമിട്ടിരുന്നു . മെർസലിന്റെ ഗംഭീര വിജയത്തിന് ശേഷം അറ്റ്ലീ സംവിധാനം ചെയ്യുന്ന ചിത്രത്തിൽ നയൻതാരയാണ് നായിക. ചിത്രം ദീപാവലിക്ക് റിലീസിനെത്തും എന്നാണ് അറിയാൻ കഴിയുന്നത് 

Comments

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ ഗോവാ മലയാളിയുടെതല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.

മലയാളത്തിൽ എഴുതുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക.

This is Rising!