പ്രവചനത്തിൽ മാറ്റം വരുത്താതെ  കാലാവസ്ഥ നിരീക്ഷണ കേന്ദ്രം

തിരുവനന്തപുരം:  പ്രവചനത്തില്‍ മാറ്റം വരുത്തേണ്ട സാഹചര്യമില്ലെന്ന് കാലാവസ്ഥ നിരീക്ഷണകേന്ദ്രം. കാലവര്‍ഷം ചതിക്കില്ലെന്നും കൃത്യമായ അളവിൽ മഴ ലഭിക്കുമെന്നും കാലാവസ്ഥ കേന്ദ്രം വ്യക്തമാക്കി  .  സംസ്ഥാനത്ത് ഇതുവരെ മഴ കുറയാന്‍ കാരണം എല്‍നിനോ പ്രതിഭാസമാണ് .  ഈ സ്ഥിതിയില്‍ ആഗസ്റ്റ് ആദ്യവാരത്തോടെ  മാറ്റമുണ്ടാകുമെന്നാണ് വിലയിരുത്തൽ.

 എല്‍നിനോ പ്രതിഭാസമെന്നാൽ  പസഫിക് സമുദ്രത്തിലുണ്ടാകുന്ന അസാധരണ താപനില വര്‍ദ്ധനയാണ്.  സമുദ്രോപരിതലത്തിലെ താപനില കൂടുന്നതോടെ കിഴക്കന്‍ കാറ്റിന്‍റെ ശക്തി കുറയുന്നു.  ഇതുവരെ മഴ കുറഞ്ഞത്   കാറ്റിന്‍റെ ദിശയും വേഗവും അനുകൂലമല്ലാത്ത സാഹചര്യം  വന്നതുകൊണ്ടാണ് . സെപ്റ്റംബര്‍ 30 വരെയാണ് കാലവര്‍ഷം.  എല്‍നിനോയുടെ സ്വാധീനം അടുത്ത മാസം ആദ്യത്തോടെ കുറയും.   96 ശതമാനത്തോളം മഴ കാലവര്‍ഷക്കാലത്ത് കിട്ടുമെന്ന് തന്നെയാണ് കാലാവസ്ഥ നിരീക്ഷണകേന്ദ്രത്തിന്‍റെ  വിലയിരുത്തല്‍ . ഇതുവരെ 43 ശതമാനം മഴ കുറവാണ് സംസ്ഥാനത്ത്  രേഖപ്പെടുത്തിയിരിക്കുന്നത്. ഏറ്റവും വലിയ ജലവൈദ്യുത പദ്ധതി സ്ഥിതി ചെയ്യുന്ന ഇടുക്കിയിലാണ് ഏറ്റവും കുറവ് മഴ കിട്ടിയത്. 

Comments

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ ഗോവാ മലയാളിയുടെതല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.

മലയാളത്തിൽ എഴുതുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക.

This is Rising!