ബീഗം റാബിയ ഇനി ഓർമയിൽ മാത്രം

ഗായികയും അഭിനേത്രിയും ആകാശവാണി ആര്‍ടിസ്റ്റുമായിരുന്ന ബീഗം റാബിയ ഇനി ഓർമയിൽ മാത്രം. അവസാനമായി അഭിനയിച്ച സിനിമ അമ്പിളിയുടെ പുതിയ പോസ്റ്റര്‍ പുറത്തിറങ്ങി. ജോണ്‍ പോള്‍ ജോര്‍ജ് സംവിധാനം ചെയ്യുന്ന അമ്പിളിയില്‍ പൂക്കാരി അമ്മൂമ്മയുടെ വേഷത്തിലാണ് ബീഗം റാബിയ വരുന്നത്. ചിത്രത്തില്‍ സൗബിന്‍ ഷാഹിറാണ് നായകവേഷത്തിലെത്തുന്നത്. നവിന്‍ നസീം, തന്‍വി റാം എന്നീ രണ്ട് പുതുമുഖങ്ങളും ചിത്രത്തിലൂടെ അവതരിപ്പിക്കുന്നു.

കെ.ടി മുഹമ്മദിന്‍റെ നാടകങ്ങളിലൂടെ പഴയകാലത്ത് നാടകവേദികളില്‍ സജീവമായിരുന്നു ബീഗം റാബിയ വാര്‍ദ്ധക്യ സഹജമായ അസുഖത്തെ തുടര്‍ന്ന് ഇന്നലെയായിരുന്നു മരണപ്പെട്ടത്. ബീഗം റാബിയക്ക് ആദരാഞ്ജലികളര്‍പ്പിച്ചാണ് അണിയറ പ്രവര്‍ത്തകര്‍ പുതിയ പോസ്റ്റര്‍ പുറത്തിറക്കിയത്. രാമുകാര്യാട്ടിന്‍റെ ചെമ്മീന്‍ എന്ന ചിത്രത്തില്‍ അഭിനയിക്കാനുള്ള ക്ഷണം നിഷേധിച്ചത് നേരത്തെ ബീഗം റാബിയ തന്നെ തുറന്ന് പറഞ്ഞിരുന്നു. കോഴിക്കോട് വെച്ച് നടി മഞ്ജു വാര്യരരുമായുള്ള റാബിയയുടെ കൂടിക്കാഴ്ച വലിയ വാര്‍ത്തയായിരുന്നു. മഞ്ജുവിന്‍റെ കടുത്ത ആരാധിക കൂടിയായ റാബിയയുടെ സിനിമാ പ്രവേശനത്തിന് ആ കൂടിക്കാഴ്ച്ച വഴി വെച്ചു. പന്ത് എന്ന ചിത്രത്തിലൂടെയായിരുന്നു റാബിയയുടെ സിനിമയിലേക്കുള്ള തിരിച്ചുവരവ്.

17ാം വയസ്സില്‍ കോഴിക്കോട് ആകാശവാണിയില്‍ ആര്‍ടിസ്റ്റായെത്തിയ റാബിയ ഈയടുത്ത കാലം വരെ ആകാശവാണിയിലെ എ ഗ്രേഡ് ആര്‍ട്ടിസ്റ്റെന്ന നിലയില്‍ സജീവമായിരുന്നു. സംഗീത നാടക അക്കാദമിയുടേതടക്കം നിരവധി പുരസ്കാരങ്ങളും ബീഗം റാബിയക്ക് ലഭിച്ചിട്ടുണ്ട്.

Comments

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ ഗോവാ മലയാളിയുടെതല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.

മലയാളത്തിൽ എഴുതുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക.

This is Rising!