രണ്ട് കുട്ടികള്‍ മാത്രം മതിയെന്ന നിയമം വരണം; ലംഘിക്കുന്നവരുടെ വോട്ടവകാശം നി​ഷേ​ധി​ക്ക​ണ​മെ​ന്ന് കേന്ദ്രമന്ത്രി ഗിരിരാജ് സിംഗ്

പാറ്റ്ന: രണ്ട് കുട്ടികള്‍ മാത്രം മതിയെന്ന തരത്തിലുള്ള നിയമം രാജ്യത്തുണ്ടാവണമെന്ന് കേന്ദ്രമന്ത്രി ഗിരിരാജ് സിങ്. മാത്രമല്ല നിയമം ലംഘിക്കുന്നവരുടെ വോട്ടവകാശം എടുത്തു കളയണമെന്നും ഗിരിരാജ് സിങ് അഭിപ്രായപ്പെട്ടു.  രാജ്യത്തെ ജനസഖ്യ ക്രമാതീതമായി ഉയരുന്നുവെന്ന് ആരോപിച്ചാണ് മന്ത്രിയുടെ പ്രസ്താവന.

ബീഹാറിലെ ബെഗുസാരയ് മണ്ഡലത്തില്‍ നിന്നുള്ള ബിജെപി എംപിയാണ് ഗിരിരാജ് സിങ്ങ്.  

ക്രമാതീതമായ ജനസഖ്യാ വര്‍ദ്ധനവ് പ്രകൃതി വിഭവങ്ങള്‍ക്കും സാമൂഹിക ഐക്യത്തിനും കടുത്ത വെല്ലുവിളിയാണ്. ശക്തമായ നിയമം വഴി ഇത് തടണമെന്നും പാര്‍ലമെന്റില്‍ നിയമം അവതരിപ്പിക്കണമെന്നും മന്ത്രി പറഞ്ഞു. ഇസ്ലാമിക രാഷ്ട്രങ്ങള്‍ പോലും ജനസഖ്യാ നിയന്ത്രണത്തിനായി ശ്രമിച്ചുകൊണ്ടിരിക്കുകയാണ്. ഇന്ത്യയിലെ ജനസഖ്യാ വര്‍ദ്ധനവും മതവിശ്വാസവും തമ്മില്‍ ബന്ധപ്പെട്ട് കിടക്കുന്നുവെന്നും മന്ത്രി ആരോപിച്ചു.

Comments

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ ഗോവാ മലയാളിയുടെതല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.

മലയാളത്തിൽ എഴുതുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക.

This is Rising!