പാര്‍പ്പിട നിര്‍മാണത്തിന് കേരളത്തിന് യു.എ.ഇയുടെ ഇരുപത് കോടി രൂപ സഹായം

തിരുവനന്തപുരം: സംസ്ഥാനത്ത് പാര്‍പ്പിട സമുച്ചയങ്ങള്‍ നിര്‍മിക്കുന്നതിന് യു.എ.ഇ റെഡ് ക്രസന്റ് അതോറിറ്റി ഇരുപത് കോടി രൂപയുടെ സഹായം ലഭ്യമാക്കുമെന്നും മുഖ്യമന്ത്രി വാര്‍ത്താസമ്മേളനത്തില്‍ അറിയിച്ചു. അതിന്‍റെ ഭാഗമായി ഇന്ന് തിരുവനന്തപുരത്തെത്തിയ റെഡ് ക്രസന്‍റ് ഡെപ്യൂട്ടി ജനറല്‍ സെക്രട്ടറി ഫഹദ് അബ്ദുള്‍ റഹ്മാന്‍ ബിന്‍ സുല്‍ത്താനുമായി സംസ്ഥാന സര്‍ക്കാര്‍ ധാരാണാപത്രം ഒപ്പിട്ടു. 

ആദ്യഘട്ടമായുള്ള സഹായമാണിത്. തുടര്‍ന്നും സഹായം ലഭ്യമാക്കുമെന്ന് റെഡ് ക്രസന്‍റ് അറിയിച്ചിട്ടുണ്ടെന്ന് മുഖ്യമന്ത്രി വ്യക്തമാക്കി. 

റെഡ്ക്രസന്റ് യു.എ.ഇയിൽ ഏറ്റവും കൂടുതൽ ചാരിറ്റി പ്രവർത്തനം നടത്തുന്നവരാണ്. ലോകത്താകെ വിവിധ തരത്തിലുള്ള സഹായം അവർ ലഭ്യമാക്കുന്നുണ്ട്. കേരളത്തിന് നല്‍കുന്ന സഹായത്തിനും പിന്തുണയ്ക്കും യു.എ.ഇ. ഭരണാധികാരികള്‍ക്കും റെഡ് ക്രസന്‍റിനും മുഖ്യമന്ത്രി നന്ദി അറിയിച്ചു.

ധാരാണാപത്രം ഒപ്പിടല്‍ ചടങ്ങില്‍ യു.എ.ഇ കോണ്‍സല്‍ ജനറല്‍ ജമാല്‍ അല്‍ സാബി, ചീഫ് സെക്രട്ടറി ടോം ജോസ്, പ്രവാസി വ്യവസായി എം.എ. യൂസഫലി തുടങ്ങിയവർ പങ്കെടുത്തു.

Comments

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ ഗോവാ മലയാളിയുടെതല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.

മലയാളത്തിൽ എഴുതുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക.

This is Rising!