പൃഥ്വി നിര്‍മ്മിക്കുന്ന രണ്ടാം ചിത്രം ഡ്രൈവിംഗ് ലൈസന്‍സിന് തുടക്കമായി

പൃഥ്വിരാജ് പ്രൊഡക്ഷന്‍ നിര്‍മ്മിക്കുന്ന രണ്ടാം ചിത്രം ഡ്രൈവിംഗ് ലൈസന്‍സിന് തുടക്കമായി. ചിത്രത്തിന്റെ പൂജ നടന്നു. പൂജയുടെ ചിത്രങ്ങള്‍ പുറത്തുവിട്ടു. പൃഥ്വിരാജ് പ്രൊഡക്ഷന്‍സും, മാജിക് ഫ്രയിംസിന്റെ ബാനറില്‍ ലിസ്റ്റിന്‍ സ്റ്റീഫനും ചേര്‍ന്നാണ് ചിത്രം നിര്‍മ്മിക്കുന്നത്. സംവിധായകന്‍ ലാലിന്റെ മകന്‍ ജീന്‍ പോള്‍ ലാല്‍ സംവിധാനം ചെയ്യുന്ന ചിത്രമാണ് ഡ്രൈവിംഗ് ലൈസന്‍സ്. സൂരജ് വെഞ്ഞാറമൂട് ചിത്രത്തില്‍ പ്രധാന വേഷത്തിലെത്തുന്നു.

അതേസമയം ജീന്‍ പോള്‍ ലാലും ചിത്രത്തില്‍ മറ്റൊരു പ്രധാന വേഷത്തിലെത്തുന്നു. സച്ചിയാണ് ചിത്രത്തിന്റെ തിരക്കഥ ഒരുക്കിയിരിക്കുന്നത്.  പൂജ വേളയില്‍ നടിയും പൃഥ്വിയുടെ അമ്മയുമായ മല്ലിക സുകുമാരന്‍, ഭാര്യ സുപ്രിയ മേനോന്‍ എന്നിവരുടെ സാന്നിധ്യവുമുണ്ടായിരുന്നു.

Comments

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ ഗോവാ മലയാളിയുടെതല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.

മലയാളത്തിൽ എഴുതുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക.

This is Rising!