യൂണിവേഴ്സിറ്റി എന്‍ജിനിയറിങ് കോളേജില്‍ ബിടെക് സീറ്റൊഴിവ്

കോട്ടയം: എംജി സര്‍വകലാശാലയുടെ തൊടുപുഴ യൂണിവേഴ്സിറ്റി എന്‍ജിനിയറിങ് കോളേജില്‍ ഒന്നാം വര്‍ഷ ബിടെക് കോഴ്സുകളില്‍ മാനേജ്മെന്റ്/എന്‍ആര്‍ഐ വിഭാഗത്തില്‍ ഒഴിവുള്ള ഏതാനും സീറ്റുകളില്‍ സ്പോട്ട് അഡ്മിഷന്‍ ആഗസ്ത് ആറിന് കോളേജ് ഓഫീസില്‍ നടത്തും.

ഇലക്ട്രോണിക്സ് ആന്‍ഡ് കമ്യൂണിക്കേഷന്‍ എന്‍ജിനീയറിങ്, ഇലക്ട്രിക്കല്‍ ആന്‍ഡ് ഇലക്ട്രോണിക്സ് എന്‍ജിനീയറിങ്, കംപ്യൂട്ടര്‍ സയന്‍സ് ആന്‍ഡ് എന്‍ജിനിയറിങ്, ഇന്‍ഫര്‍മേഷന്‍ ടെക്നോളജി, പോളിമര്‍ എന്‍ജിനിയറിങ് എന്നീ ബ്രാഞ്ചുകളിലാണ് ഒഴിവുള്ളത്. മാനേജ്മെന്റ് ക്വാട്ടയില്‍ 35,000 രൂപയും എന്‍ആര്‍ഐ ക്വോട്ടയില്‍ 50,000 രൂപയും വാര്‍ഷിക ട്യൂഷന്‍ ഫീസ് നല്‍കണം. പ്രവേശനം ആഗ്രഹിക്കുന്നവര്‍ എല്ലാ അസ്സല്‍ സര്‍ട്ടിഫിക്കറ്റുകളുമായി യൂണിവേഴ്സിറ്റി എന്‍ജിനിയറിങ് കോളേജിന്റെ മുട്ടത്തെ ഓഫീസില്‍ ആഗസ്ത് ആറിന് രക്ഷാകര്‍ത്താവിനോടൊപ്പം എത്തണം. മാനേജ്മെന്റ് ക്വോട്ടയില്‍ അഡ്മിഷന് എന്‍ട്രന്‍സ് റാങ്ക് നിര്‍ബന്ധമാണ്. എന്‍ആര്‍ഐ ക്വോട്ടയില്‍ എന്‍ട്രന്‍സ് റാങ്ക് ആവശ്യമില്ല. ഫോണ്‍ 04862–256222, 256534, 9447752787.

Comments

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ ഗോവാ മലയാളിയുടെതല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.

മലയാളത്തിൽ എഴുതുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക.

This is Rising!