ഒരേ കരയായി അന്റാര്‍ട്ടിക്കയും ഇന്ത്യയും

കൊല്‍ക്കത്ത• ശതകോടി വര്‍ഷങ്ങള്‍ക്കു മുന്‍പ് ഇന്ത്യന്‍ ഉപഭൂഖണ്ഡം അന്റാര്‍ട്ടിക്കയുടെ ഭാഗമായിരുന്നുവെന്ന അനുമാനം ശരിവയ്ക്കുന്ന തെളിവുകള്‍ ഇതാദ്യമായി ലഭിച്ചതായി ഭൂഗര്‍ഭശാസ്ത്രജ്ഞര്‍. മാനവരാശിയുടെ ഉദ്ഭവത്തിനും മുന്‍പേ ഭൗമപാളികളിലുണ്ടായ ചലനങ്ങള്‍ മൂലമാണു ഭൂഖണ്ഡഭാഗങ്ങള്‍ കൂടിച്ചേര്‍ന്നതും വേര്‍പിരിഞ്ഞതും. ഭൗമപരിണാമം സംബന്ധിച്ചു ഗവേഷണം നടത്തുന്ന ഇന്ത്യ-സ്വിറ്റ്സര്‍ലന്‍ഡ് ഭൂഗര്‍ഭശാസ്ത്രജ്ഞരുടേതാണു കണ്ടെത്തല്‍.

ഒഡീഷ, ജാര്‍ഖണ്ഡ് മേഖലയില്‍ പൂര്‍വഘട്ട നിരകളിലെ പൗരാണിക പാറകളില്‍ നടത്തിയ പഠനങ്ങളാണു നിര്‍ണായക തെളിവുകള്‍ നല്‍കിയതെന്നു ഖര്‍ഗ്പൂര്‍ ഐഐടിയിലെ ജിയോളജിസ്റ്റ് ദേവാശിശ് ഉപാധ്യായ പറഞ്ഞു. രാജ്യാന്തര റിസര്‍ച് ജേണലായ എല്‍സെവിയറിലാണു പഠനം പ്രസിദ്ധീകരിച്ചത്.

150 കോടി വര്‍ഷം മുന്‍പ്

• 150 കോടി വര്‍ഷം മുന്‍പ് ഇന്ത്യക്കും അന്റാര്‍ട്ടിക്കയ്ക്കുമിടയില്‍ സമുദ്രം.

• ഇരു വന്‍കരകള്‍ തമ്മിലടുത്തപ്പോള്‍ സമുദ്രം വഴിമാറി.

• അടുക്കല്‍ തുടരുകയും വന്‍കരകള്‍ തമ്മില്‍ കൂട്ടിയിടിച്ച്‌ ഒന്നാകുകയും ചെയ്തു

• 100 കോടി വര്‍ഷം മുന്‍പുണ്ടായ ഈ കൂടിച്ചേരലില്‍നിന്നാണു പൂര്‍വഘട്ടം ഉടലെടുത്തത്.

• വന്‍കരകളുടെ സ്ഥാനചലന പ്രതിഭാസങ്ങള്‍ തുടര്‍ന്നു.

• ഇരുവന്‍കരകളും തമ്മില്‍ വീണ്ടും അകന്നു.

• 60 കോടി വര്‍ഷങ്ങള്‍ക്കു മുന്‍പ് ഭൗമപാളികളുടെ മറ്റൊരു കൂട്ടിയിടിയില്‍ പുതിയ പര്‍വതനിര ഉയര്‍ന്നുവന്നു. ഇതു ദക്ഷിണേന്ത്യ വരെ നീണ്ട പൂര്‍വഘട്ടത്തെ പരിപാലിച്ചുനിര്‍ത്തുകയും ചെയ്തു.

കൂട്ടിയിടിയില്‍ ഭൗമപാളികള്‍ വീണ്ടും പിളര്‍ന്ന് ഇന്ത്യയും അന്റാര്‍ട്ടിക്കയും അകന്നുപോയി. ഇടയില്‍ വീണ്ടും വന്‍സമുദ്രം രൂപപ്പെടുകയും ചെയ്തു.

Comments

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ ഗോവാ മലയാളിയുടെതല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.

മലയാളത്തിൽ എഴുതുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക.

This is Rising!