നീറ്റ്: രണ്ട് ഘട്ടങ്ങളിലെയും ഫലം പ്രഖ്യാപിച്ചു|Result

ന്യൂഡല്‍ഹി: മെഡിക്കല്‍-ഡെന്റല്‍ പ്രവേശനത്തിന് അടിസ്ഥാനമാകുന്ന ദേശീയ ഏകീകൃത പൊതുപ്രവേശന പരീക്ഷയുടെ (നീറ്റ്) ഫലം പ്രഖ്യാപിച്ചു. ഒന്നും രണ്ടും ഘട്ടമായി നടത്തിയ പരീക്ഷയുടെ ഫലമാണ് സിബിഎസ്‌ഇ പ്രസിദ്ധീകരിച്ചത്

ഫലം അറിയാന്‍: cbseresults.nic.in

ഫലം പ്രഖ്യാപിച്ചെങ്കിലും സംസ്ഥാനങ്ങള്‍ നടത്തിയ പ്രവേശന പരീക്ഷകള്‍ക്ക് ഈ വര്‍ഷം തടസമില്ല. 2017-18 അക്കാദമിക് വര്‍ഷം മുതല്‍ മെഡിക്കല്‍ / ഡെന്റല്‍ പ്രവേശനത്തിന് നീറ്റ് പരീക്ഷയാകും മാനദണ്ഡം.

ഈ വര്‍ഷം മുതല്‍ നീറ്റ് നടപ്പാക്കണമെന്ന് സുപ്രീംകോടതി ഉത്തരവിട്ടെങ്കിലും ഓര്‍ഡിനന്‍സ് ഇറക്കി സര്‍ക്കാര്‍ ഇതിനെ മറികടക്കുകയായിരുന്നു. ഒട്ടേറെ പ്രവേശന പരീക്ഷകള്‍ കാരണം വിദ്യാര്‍ഥികള്‍ക്കുണ്ടാകുന്ന ബുദ്ധിമുട്ടുകള്‍ ഒഴിവാക്കാനും നടപടിക്രമങ്ങള്‍ സുതാര്യമാക്കാനും ലക്ഷ്യമിട്ടാണ് നീറ്റ് നടപ്പാക്കുന്നത്.

Comments

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ ഗോവാ മലയാളിയുടെതല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.

മലയാളത്തിൽ എഴുതുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക.

This is Rising!